ഷാര്‍ജയില്‍ കപ്പലിനു തീപിടിച്ചു രണ്ടു മരണം; പരുക്കേറ്റവരില്‍ മലയാളികളും , 7 പേരെ കാണാതായി

ഷാര്‍ജ ഖാലിദ് തുറമുഖത്തു കപ്പലിന് തീപിടിച്ച് ആന്ധ്രാ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു. മലയാളികളടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏഴു പേരെ കാണാതാവുകയും ചെയ്തു.

തൃശൂര്‍ സ്വദേശിയുടെ കപ്പല്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ഖാലിദ് തുറമുഖത്തിനു സമീപം ഉപയോഗിക്കാതെ കിടന്ന കപ്പലിലെ അറ്റകുറ്റപ്പണികള്‍ക്കിടെയാണു തീപിടിത്തമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here