കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എംഡിഎയും മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ന്യൂ ജനറേഷൻ മയക്കുമരുന്നായ എം.ഡി.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി.

ശാസ്താംകോട്ട സ്വദേശിയും കരുനാഗപ്പള്ളി അമരത്ത് മഠം വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മനീഷ് (21) ആണ്‌ പിടിയിലായത്.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മനീഷ് കുടുങ്ങിയത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്ന പ്രതി ന്യൂ ജനറേഷൻ മയക്കു മരുന്നായ എം.ഡി.എയിലേക്ക് തിരിഞ്ഞത് ചെറിയ അളവിൽ രഹസ്യമായി പിടിക്കപ്പെടാതെ കൊണ്ടുവരാം എന്നതിനാലാണ്. ഇയാളുടെ ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എ കണ്ടെത്തിയത്.

ബാംഗ്ലൂരിൽ നിന്ന് കൊണ്ടു വന്നതാണെന്ന് മനീഷ്‌ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു.

സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി നസീർ.എം.എ, ഡി.സി.ആർ.ബി എ.സി.പി എം. അനിൽ കുമാർ, കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ, ഇൻസ്‌പെക്ടർ മഞ്ജുലാൽ ,എസ്.ഐ മാരായ ജയകുമാർ,അലക്‌സാണ്ടർ, ജോഷി, ലഹരി കടത്തുകാരെ കണ്ടെത്താനുള്ള കമ്മിഷണറുടെ ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു.പി.ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News