കൊറോണ: വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; സംസ്ഥാനത്ത് കര്‍ശന ആരോഗ്യ പരിശോധന; ആരോഗ്യമന്ത്രി തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്.

1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍ ഉള്ളത് ഇതില്‍ 15 പേര്‍ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അസുഖ ബാധിതയായ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയിരിക്കുന്നത്

7 പേര്‍ ഇന്നലെ പുതിയതായി ആശുപത്രിയില്‍ ചികിത്സ തേടി. ചൈനയില്‍ ആദ്യം രോഗം സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത വുഹാന്‍ പ്രദേശത്ത് നിന്ന് തൃശൂര്‍ വന്നത് 11 പേരാണ്.

ഇതില്‍ 4 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി അതില്‍ 1 പോസിറ്റീവും 3 എണ്ണം നെഗറ്റീവുമാണ്. നെഗറ്റീവ് റിസര്‍വ് വന്നവരെ വീണ്ടും നിരീക്ഷിക്കും, ഇവരുമായി ബന്ധം പുലര്‍ത്തിയ 3 പേരെയും നിരീക്ഷിക്കും, ഇവരെ കൂടാതെ ഒരാള്‍ കൂടി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ട്.

ഇവരുടെ സാമ്പിള്‍ പൂനെയില്‍ പരിശോധനയ്ക്ക് അയക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആകെ ചികിത്സയില്‍ ഉള്ളത് 7 പേരാണ്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 2 പേര്‍. ജില്ലയില്‍ ആകെ ഐസുലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉള്ളത് 9 പേര്‍.

എല്ലാ ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പോസിറ്റീവ് റിസള്‍ട്ട് വന്നത് കൊണ്ട് തൃശൂരില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജില്ലയിലെ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സാഹചര്യങ്ങള്‍ നേരിടാന്‍ ട്രെയിനിങ് നല്‍കും.

ആവശ്യമുള്ള അത്രയും ഉപകരങ്ങള്‍ എല്ലാ ആശുപത്രികളിലും എത്തിക്കും. ജില്ലയിലെ സ്വകാര്യ ആശുപത്രിയുടെ പ്രതിനിധികളുമായി ഇന്ന് 11 മണിക്ക് കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും 12.30 ന് കലക്ട്രേറ്റില്‍ ലൈന്‍ മീറ്റ് സംഘടിപ്പിക്കും.

കൂടുതല്‍ പരിശോധന ഫലങ്ങള്‍ ഇനിയും വരാന്‍ ഉണ്ട്, 2 ദിവസം കഴിയുമ്പോള്‍ അസുഖ ബാധിതയുടെ ആരോഗ്യസ്ഥിതി വീണ്ടും പരിശോധിക്കും.

സംസ്ഥാനത്ത് ആകെ 1053 പേര്‍ നിരീക്ഷണത്തില്‍ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News