ബന്ദിയാക്കപ്പെട്ട കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മോചനം; അക്രമിയെ വെടിവെച്ചുകൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു.

കര്‍തിയ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഗ്രാമത്തിലുള്ള 15 കുട്ടികളുള്‍പ്പെടെ 20 ഓളം പേരെ സുഭാഷ് ഗൗതം എന്നയാള്‍ പൂട്ടിയിട്ടിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് വീട്ടിലേക്ക് ഇരച്ചു കയറിയ യുപി പോലീസിന്റെ കമാന്‍ഡോ സേന 20 കുട്ടികളെയും മൂന്നു സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പോലീസ് നടത്തിയ വെടിവയ്പില്‍ അക്രമി കൊല്ലപ്പെടുകയും ചെയ്തു.

ബന്ദികളെ രക്ഷിക്കാനായി എത്തിയ ഗ്രാമവാസികളെ അക്രമി ഭീഷണിപ്പെടുത്തുകയും ഒരാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. വന്‍ പൊലീസ് സന്നാഹം വീടു വളഞ്ഞെങ്കിലും ബന്ദികളെ രക്ഷിക്കാനായില്ല.

കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. ഭീകരവിരുദ്ധ സേനയും സ്ഥലത്തെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News