
തിരുവനന്തപുരം: സേവന വേതന കരാർ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ടുദിവസത്തെ അഖിലന്ത്യാ പണിമുടക്ക് ഇന്ന് ആരംഭിക്കും.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനംചെയ്‌ത പണിമുടക്കിൽ പൊതു സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കും.
രണ്ടുദിവസവും പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിക്കും. ശനിയാഴ്‌ച കലക്ടർമാർവഴി പ്രധാനമന്ത്രിക്ക് നിവേദനം നൽകും.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ 13വരെ വീണ്ടും പണിമുടക്കും. അനാസ്ഥ തുടർന്നാൽ ഏപ്രിൽ ഒന്നുമുതൽ അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് യൂണിയനുകളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here