സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച യൂത്ത് കോൺഗ്രസിലെ തർക്കം തെരുവിലേക്ക്. ഷാഫി പറമ്പിൽ. കെ എസ് ശബരിനാഥ് എന്നിനിവരെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകൾ പതിച്ചു.
ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം യൂത്ത് കോൺഗ്രസിലും നടപ്പാക്കണമെന്നാനാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെടുന്നത്.
ഷാഫി പറമ്പിൽ എംഎല്‍എ യെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയും കെഎസ് ശബരിനാഥനെ വൈസ് പ്രസിഡന്റായും കൊണ്ടുവരണം എന്നതാണ് സംസ്ഥാനത്തെ എ ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിലെ ധാരണ.
ഇതിനെതിരെ നേരത്തെ തന്നെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം കെപിസിസി പുനസംഘടന യിൽ നടപ്പാക്കിയ സാഹചര്യത്തിലാണ് എംഎൽഎമാർ നേതാവാകുന്നതിനെതിരെ കലാപം ശക്തമായത്.
ഷാഫി പറമ്പിലിനെയും ശബരിനാഥ് നെയും മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രിൻറ് ചെയ്യപ്പെട്ട പോസ്റ്ററുകൾ പതിച്ചു.
ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം യൂത്ത് കോൺഗ്രസിന് നടപ്പാക്കുക, ഇരട്ട നീതി അവസാനിപ്പിക്കൂ, അധികാരമോഹികൾ യൂത്ത് കോൺഗ്രസിൽ വേണ്ട എന്നീ മുദ്രാവാക്യങ്ങൾ ആണ് സേവ് യൂത്ത് കോൺഗ്രസ് എന്ന പേരിൽ പതിച്ച പോസ്റ്റുകളിൽ ഉള്ളത്.
അച്ചടിച്ച പോസ്റ്റുകൾ ആയതിനാൽ തന്നെ സംഘടിതമായ നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. എംഎൽഎമാരായ യുവ നേതാക്കളെ യൂത്ത് കോൺഗ്രസിൻറെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള ഗ്രൂപ്പ് നേതാക്കൾക്കെതിരായ അമർഷമാണ് പോസ്റ്ററിൽ നിറയുന്നത്.
എംഎൽഎമാരെ മാറ്റി നിർത്തിയാൽ എൻഎസ് നുസൂർ, റിയാസ് മുക്കോളി എന്നിവർക്കാണ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സാധ്യത.
നിലവിൽ ജനറൽ സെക്രട്ടറിമാരായ പലരും വൈസ് പ്രസിഡണ്ട് ആകാനും സാധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായി നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ടത് നാളെ മുതലാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎമാർക്കെതിരെ ഇന്നു തന്നെ പോസ്റ്റുകൾ നിരന്നത്

Get real time update about this post categories directly on your device, subscribe now.