
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യോപദേശക സമിതി തള്ളി. പ്രമേയം തെറ്റായ കീഴ്‌വഴക്കമാണെന്ന് നയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.
ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആവൂ, സര്‍ക്കാര്‍ ഇതുവരെ ചെയ്തത് എല്ലാം ചട്ടങ്ങള്‍ അനുസരിച്ച് മാത്രം.
സഭാ ചട്ടത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ ആവില്ലെന്നും നോട്ടീസ് ചട്ടപ്രകാരം അല്ലെന്നും ഇത് ഗവര്‍ണര്‍ക്ക് ഗുണമായി മാറുമെന്നും എകെ ബാലന്‍ യോഗത്തില്‍ പ്രതികരിച്ചു.
ആദ്യമായാണ് ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ചട്ടം 130 പ്രകാരം ഒരു പ്രമേയം സഭയുടെ മുന്നിലേക്ക് വരുന്നത്. കാര്യോപദേശക സമിതി തീരുമാനത്തെ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here