കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ലഖ്നൗ: യുപിയില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ഗുരുതരമായി തലയ്ക്ക് അടക്കം പരുക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മകള്‍ നോക്കി നില്‍ക്കെയായാണ് സ്ത്രീയെ നാട്ടുകാര്‍ ആക്രമിച്ചത്.

കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ ഇന്നലെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയുടെ വീട്ടിലെത്തി നാട്ടുകാര്‍ അക്രമം കാണിച്ചത്.

നാട്ടുകാര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റു.

കര്‍തിയ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഗ്രാമത്തിലുള്ള 15 കുട്ടികളുള്‍പ്പെടെ 20 ഓളം പേരെ സുഭാഷ് ഗൗതം എന്നയാള്‍ പൂട്ടിയിട്ടിരുന്നത്. ഇയാളുടെ ഭാര്യയും മകളും അതിലുണ്ടായിരുന്നു.

സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ ബന്ദിയാക്കിയത്. കലക്ടര്‍ അടക്കം വന്ന് സംസാരിച്ചിട്ടും കുട്ടികളെ പുറത്തുവിടാന്‍ ഇയാള്‍ തയ്യാറായില്ല. വീടിനുള്ളില്‍ വെടിയുതിര്‍ക്കാനും ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് ബലം പ്രയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News