ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിലാന്നൂര്‍: കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും,

പ്രതിഭാ കോളേജിലെ പ്യൂണുമായിരുന്ന തിലാന്നൂരിലെ പിപി ബാബുവിനെയാണ് (52) ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഒമ്പതര വയസ്സുകാരിയെയാണ് ഇയാള്‍ നാലു വര്‍ഷത്തോളമായി പീഡിപ്പിച്ചിരുന്നത്.

കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

ഇവരുടെ ചോദ്യംചെയ്യലിലാണ് ബലാല്‍സംഗത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചക്കരക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയും ബാബുവിനെ വെള്ളിയാഴ്ച രാവിലെ ഇവിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here