ട്വന്റി20: സഞ്ജു പുറത്ത്

ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി20യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു എട്ട് റണ്‍സുമായി മടങ്ങി.

അഞ്ച് പന്തുകള്‍ മാത്രമാണ് സഞ്ജുവിന് നേരിടാനായത്. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്.

സഞ്ജുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്‌നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

രണ്ട് മാറ്റങ്ങളാണ് ന്യൂസിലന്‍ഡ് വരുത്തിയത്. കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് കളിക്കും. പരുക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലിന് അവസരം നല്‍കും.

പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News