രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിക്കാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; കറുത്ത ബാന്‍ഡ് അണിഞ്ഞ് പ്രതിപക്ഷം, ബഹളം

പൗരത്വ ഭേദഗതി നിയമയില്‍ പ്രതിഷേധിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞാണ് പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് സഭയില്‍ എത്തിയത്.

മോദി സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയുള്ള നയമാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്. കശ്മീരും പൗരത്വ ഭേദഗതി നിയമവും സര്‍ക്കാരിന്റെ നേട്ടങ്ങളായി രാഷ്ട്രപതി എടുത്തു പറഞ്ഞു.

ഗാന്ധിജിയുടെ സ്വപ്നമാണ് നിയമത്തിലൂടെ നടപ്പാക്കിയത്. പാക്കിസ്ഥാനില്‍ അതിക്രമം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു.

ഇതോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ഉയര്‍ത്തി. നയപ്രസംഗം ബഹിഷ്‌കരിച്ചു.

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ആശയസംവാദങ്ങള്‍ വേണമെന്നും എന്നാല്‍ അക്രമങ്ങള്‍ ജനാധിപത്യത്തെ പിന്നോട്ടടിക്കുമെന്നും രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം ആയിരുന്നു. ഇനി കാശ്മീരിനെയും ലഡാക്കിനെയും വികസനം തേടിയെത്തും. അയോദ്ധ്യ വിധി പക്വതയോടെ ജനം സ്വീകരിച്ചു.

കര്‍ഷകരുടെയും പവപ്പെട്ടവരുടെയും ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്ത്രീസുരക്ഷക്ക് മുഖ്യപ്രാധാന്യം നല്‍കുന്നു. രാജ്യത്തിന്റെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം തുടങ്ങിയ നയങ്ങളാണ് ഇന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News