ആശങ്ക വേണ്ട, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; നിരീക്ഷണത്തിലുള്ളവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത്; മെഡിക്കല്‍ ബുള്ളറ്റിന്‍ വൈകിട്ട് ഏഴിന്

തൃശൂര്‍: ചൈനയിലെ കൊറോണ വൈറസ് ബാധിതമേഖലയില്‍ നിന്നും വരുന്നവര്‍, വരുന്ന വിവരം കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍.

ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്വകാര്യ ആശുപത്രിയില്‍ തുറക്കുമെന്നും സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം വൈകുന്നേരം ഏഴു മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

വൈറസ് ബാധ തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വൈറസ് ബാധയെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് നേരിടുന്നത്. രോഗബാധിത മേഖലയില്‍ നിന്നും വരുന്നവര്‍ വിവാഹം അടക്കമുള്ള പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകളോ സന്ദേശങ്ങളോ പ്രകിപ്പിക്കരുതെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊറോണ ബാധയെ സംബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News