കൊറോണ: വുഹാനിലെ റോഡില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍

കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍. കഴിഞ്ഞ ദിവസമാണ് ദയനീയമായ സംഭവമുണ്ടായത്.

കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് കയ്യിലെ ക്യാരി ബാഗുമായി ഏകദേശം അറുപത് വയസ് പ്രായം തോന്നുന്ന ഒരാള്‍ മരിച്ചുവീണത്.

അതേസമയം കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. എന്നാല്‍ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ചാണ് മൃതദേഹത്തിനടുത്തേക്ക് അടുത്തേക്ക് പോലും പോകാതിരുന്നത്.

എന്നാല്‍ ഒരാള്‍ റോഡില്‍ മരിച്ചുവീഴുന്നത് കണ്ടിട്ടും കൊറോണ വൈറസിന്റെ ഭീതി മൂലം ആരും ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുകയോ അയാളെ രക്ഷപെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല.

ഒടുവില്‍ ആരും എത്താത്തതിനെ തുടര്‍ന്ന് പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel