കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരുതരത്തില്‍ നമ്മളെ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. പലതും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.
ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൈനയില്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ വൈറസ് പകരുമോ എന്ന ഭയം കാരണവും കടകളിലെ മാസ്‌കിന്റെ ക്ഷാമം മൂലവും ചൈനക്കാര്‍ പലവിധത്തില്‍ മാസ്‌കുകള്‍ വീടുകളില്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്.
പ്ലാസ്റ്റിക്കും പേപ്പറും പച്ചക്കറിയും തുടങ്ങി അടിവസ്ത്രങ്ങള്‍ വരെ മാസ്‌കുകളായി ഉപയോഗിക്കുകയാണിവര്‍. വൈറസ് വ്യാപിച്ചു തുടങ്ങിയതോടെ പ്രധാന കടകളും അടഞ്ഞുകിടക്കുകയാണ്.
മറ്റൊരു വഴിയും ഇല്ലാതെ വന്നതോടയാണ് ആളുകള്‍ സാനിറ്ററും നാപ്കിനും പച്ചക്കറിത്തോടുകളും പ്ലാസ്റ്റിക് കവറുകളും അടിവസ്ത്രങ്ങളും തുടങ്ങി ഹെല്‍മെറ്റ് വരെ മാസ്‌കുകള്‍ക്ക് പകരം ഉപയോഗിച്ച് തുടങ്ങിയത്.
ഇത്തരത്തിലുള്ള മാസ്‌കുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അതേസമയം മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.