കൊറോണ: ചൈനയില്‍ നിന്ന് എത്തിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍; രോഗം സ്ഥിരീകരിച്ചാല്‍ ദില്ലി എയിംസിലേക്ക് മാറ്റും

ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഹരിയാനയിലെ മാനസെറിലാണ് കേന്ദ്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

സംഘത്തെ ആഴ്ചകളോളം നിരീക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനവും പ്രത്യേക കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഇവരെ ദില്ലി എയിംസിലേക്ക് മാറ്റും.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി 423 സീറ്റുകളുള്ള ബി 747 വിമാനമാണ് ചൈനയിലേക്ക് പുറപ്പെട്ടത്. മാസ്‌ക്കുകളും, മരുന്നുകളും, അവശ്യ ഭക്ഷണങ്ങളും ഉള്‍പ്പെടെയുള്ളവ വിമാനത്തില്‍ കരുതിയിട്ടുണ്ട്.

ബെയ്ജിങില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 600 ഇന്ത്യക്കാരാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ പേരെ ഒന്നിച്ചു തിരിച്ചു കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല.

അതുകൊണ്ട് തന്നെ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. വുഹാന് പുറമെ ഹുബൈ പ്രവിശ്യയിലേക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ കേന്ദ്രം ചൈനയോട് അനുമതി തേടിയിട്ടുണ്ട്.

പുലര്‍ച്ചെ 2 മണിയോടെ ആദ്യ സംഘം തിരിച്ചെത്തുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here