വരും വര്‍ഷം കിഫ്ബി വഴി 20,000 കോടിയുടെ വികസനം

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ വികസന പ്രവൃത്തി നടത്തുമെന്നും മലബാറിന് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. നിക്ഷേപത്തിന് പലരും സന്നദ്ധരാണെങ്കിലും പശ്ചാത്തല സൗകര്യക്കുറവ് വികസനത്തിന് തടസ്സം തീര്‍ത്തിരുന്നു.

കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മലബാറിലെ വികസന പിന്നോക്കാവസ്ഥ പഴങ്കഥയാവും. കാസര്‍കോട്ട് കിഫ്ബി പ്രദര്‍ശന ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ണൂര്‍,- കാസര്‍കോട് ജില്ലകളിലായി വ്യവസായ പാര്‍ക്കിന് അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News