വീണ്ടും ഗോഡ്സെ! കാഴ്ച്ചക്കാരായി പൊലീസ്

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഡല്‍ഹി ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തത് കൃത്യമായ ഗൂഢാലോചനയോടെ.

അക്രമത്തിന് നേരത്തെ പദ്ധതിയിട്ടെന്ന് വ്യക്തമാക്കുന്നതാണ് അക്രമി രാംഭക്ത് ഗോപാല്‍ ശര്‍മയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍. ഞാന്‍ മരിക്കുകയാണെങ്കില്‍ മൃതദേഹം കാവിത്തുണികൊണ്ട് മൂടണം.

ജയ്ശ്രീറാം വിളികള്‍ മുഴക്കണം, എന്റെ വീട് നോക്കിക്കൊള്ളണം, ഷഹീന്‍ബാഗിലെ കളി അവസാനിപ്പിക്കും, നിങ്ങള്‍ക്ക് വേണ്ട സ്വാതന്ത്ര്യം ഞാന്‍ തരാം എന്നിങ്ങനെ നീളുന്നു വിവിധ ഭീഷണി പോസ്റ്റുകള്‍.

ത്തര്‍പ്രദേശില്‍ കഴിഞ്ഞവര്‍ഷം വര്‍ഗീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ഗുപ്തയെ കുറിച്ചും ഗോപാല്‍ ശര്‍മ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചന്ദന്‍ സഹോദരാ.. ! ഈ പ്രതികാരം താങ്കള്‍ക്കുവേണ്ടിയാണ് എന്നാണ് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News