കൊറോണ വൈറസ്: പകരും; ഭീതി വേണ്ട; വേണം ജാഗ്രത

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍, ജാഗ്രത പാലിക്കണം. ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പരിചയക്കാര്‍ക്കോ കൊറോണ വൈറസുമായി ബന്ധപെട്ട രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ അധികൃതരെ വിവരം അറിയിക്കണം.

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടല്‍, ശ്വാസ തടസം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവരുടെ സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കി രോഗ നിര്‍ണയം ഉറപ്പുവരുത്താം.

പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9946000493 എന്ന കണ്‍ട്രോള്‍ സെല്‍ നമ്പറില്‍ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News