മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുന്ന ഒരു പൊലീസ് സ്‌റ്റേഷന്‍

ക്രമസമാധാനത്തിന് പിന്നാലെ മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുന്ന ഒരു പൊലീസ് സ്റ്റേഷനെ ഇനി നാട്ടുപച്ചയിൽ പരിചയപ്പെടാം.

പത്തനംതിട്ട ജില്ലയിലെ കൊടുമൺ പൊലീസ് സ്റ്റേഷനിലെ എസ് ഐയും സിവിൽ പോലീസ് ഓഫീസർമാരും എല്ലാം തന്നെയാണ് പരിപാലനവും വിളവെടുപ്പും എല്ലാം നടത്തി കൃഷിയിൽ മാതൃക സൃഷ്ടിക്കുന്നത്.

കേസന്വേഷണവും ക്രമസമാധാനവും മാത്രമല്ല ജൈവ പച്ചക്കറി കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ ഒരു കൂട്ടം പൊലീസുകാർ.

കൊടുമൺ പൊലിസ് സ്റ്റേഷനിലെ മട്ടുപ്പാവിലെ കൃഷിയിടത്തിലേക്ക് കണ്ണോടിച്ചാൽ തന്നെ അതു മനസിലാകും. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് ഇപ്പോൾ ജൈവ പച്ചക്കറികൾ വിളഞ്ഞു കിടക്കുന്നത്.

പൊലീസുകാരുടെജോലി സമ്മർദ്ദം കുറയ്ക്കുക എന്ന ഡി ജി പി യുടെ നിർദ്ദേശവും ജൈവ പച്ചക്കറി കൃഷിയുടെ പിന്നിലുണ്ട്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ജൈവ പച്ചക്കറി കൃഷി സറ്റേഷൻ വളപ്പിൽ ആരംഭിച്ചത്.

എസ് ഐ യുടെ നേതൃത്യത്തിൽ പൊലീസുകാർ ആവേശപൂർവ്വം ഇറങ്ങിയപ്പോൾ പച്ചക്കറി കൃഷി വിജയം കാണാനും തുടങ്ങി.

ഇതോടൊപ്പം സ്റ്റേഷനു മുന്നിലായി 250 ൽ അധികം ഗ്രോബാഗുകളിലായി തക്കാളി, വെണ്ട ,വഴുതന, ക്യാബേജ് പച്ചമുളക് തുടങ്ങി ക്യാരറ്റ് വരെയുള്ള 20 ഇനം പച്ചക്കറികൾ കൃഷിതോട്ടത്തിൽ ഉണ്ട് .

രണ്ട് മാസം മുൻപ് തുടങ്ങിയ കൃഷിയിൽ നിന്ന് മികച്ച വിളവ് ആണ് ലഭിക്കുന്നത്. പരാതി പറയാൻ എത്തുന്നവർക്കും ആവശ്യക്കാർക്കും എല്ലാം സ്റ്റേഷനിൽ നിന്ന് പച്ചക്കറികൾ നൽകുകയും ചെയ്യുന്നു.

പൂർണമായും ജൈവ രീതിയിലാണ് പച്ചക്കറി കൃഷി. ചെറിയ തോതിൽ തുടങ്ങിയ പച്ചക്കറി കൃഷി അടുത്ത തവണ പോരായ്മകൾ പരിഹരിച്ച് വിപുലമാക്കാനും ആണ് പൊലീസുകാരുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News