
നിപ വൈറസിനെ ദിവസങ്ങള്‍ക്കകം നിയന്ത്രണ വിധേയമാക്കിയ അനുഭവസമ്പത്തുമായാണ് സംസ്ഥാനം കൊറോണയെ തുരത്താന്‍ മുന്നിട്ടിറങ്ങുന്നത്.
2018 മെയ് 20നാണ് രാജ്യത്തെ ഞെട്ടിച്ച് പേരാമ്പ്ര സൂപ്പിക്കടയില്‍ യുവാവിന് നിപാ സ്ഥിരീകരിച്ചത്. കൃത്യമായ ചികിത്സാ പ്രോട്ടോകോളോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത അവസ്ഥ. രോഗം ബാധിച്ചാല്‍ 75 ശതമാനംവരെ മരണസാധ്യത. പശ്ചിമബംഗാളിലെ സിലിഗുരിയിലും നാദിയയിലുമായി 50 പേരുടെ മരണത്തിനിടയാക്കിയ വൈറസ്.
കേട്ടറിവ് മാത്രമുള്ള രോഗത്തെ തുരത്താന്‍ മറ്റൊന്നും നോക്കാതെ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഇറങ്ങിത്തിരിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരുടെ മുന്നറിയിപ്പ് മരണസംഖ്യ 225 ആയി ഉയര്‍ന്നേക്കുമെന്നായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here