സൂപ്പര്‍ ഓവറില്‍ വീണ്ടും സൂപ്പറായി ഇന്ത്യ; തുടര്‍ച്ചയായ നാലാം ജയം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 പരമ്പരയില്‍ വീണ്ടും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആവേശം വാനോളമുയര്‍ന്ന സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 14 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ വിജയത്തിലെത്തിയത്.

ജയത്തോടെ ഇന്ത്യ 4-0ന് പരമ്പരയില്‍ മുന്നിലെത്തി. സൂപ്പര്‍ ഓവറില്‍ ബാറ്റുവീശിയ ഇന്ത്യയെ ഒരു പന്ത് ബാക്കിനില്‍ക്കേ വിരാട് കോലിയും സഞ്ജു സാംസണും ചേര്‍ന്ന് വിജയത്തിലെത്തിച്ചു കെ എല്‍ രാഹുല്‍ മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 165 റണ്‍സാണ് നേടാനായത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയുടെ അഭാവം നിഴലിച്ചപ്പോള്‍ പകരമെത്തിയ മലയാളി താരം സഞ്ജു സാംസണ് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. നായകന്‍ വിരാട് കോലി 11 റണ്‍സിലും ശ്രേയസ് അയ്യര്‍ ഒന്നിലും പുറത്തായതോടെ ഇന്ത്യന്‍ മുന്‍നിര നിരാശപ്പെടുത്തി. എന്നാല്‍ ഫോം തുടര്‍ന്ന കെ എല്‍ രാഹുല്‍ 26 പന്തില്‍ 39 റണ്‍സുമായി മാനംകാത്തു.

ഇന്ത്യയുടെ 165 പിന്തുടര്‍ന്ന കിവികള്‍ക്ക് നിശ്ചിത സമയത്ത് സമനില നേടാനേയായുള്ളൂ. കോളിന്‍ മണ്‍റോ, ടിം സീഫര്‍ട്ട് എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ന്യൂസിലന്‍ഡിനെ വിജയിപ്പിച്ചില്ല. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് വിക്കറ്റ് വീണതോടെയാണ് മത്സരം സമനിലയിലായത്. സ്‌കോര്‍: ഇന്ത്യ-165-8 (20), ന്യൂസിലന്‍ഡ്-165-7.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News