നിര്‍ഭയ കൊലക്കേസ്; പ്രതികളെ നാളെ തൂക്കിലേറ്റില്ല; വധശിക്ഷ നീട്ടി

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടി. നാളെ പ്രതികളെ തൂക്കിലേറ്റില്ലെന്ന് ദില്ലി പട്യാലഹൗസ് കോടതി ഉത്തരവിട്ടു.

പ്രതി അക്ഷയ് സിങ് നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരണവാറന്റ് മാറ്റിവയ്ക്കുകയായിരുന്നു.

മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ധശിക്ഷ നാളെ രാവിലെ ആറുമണിയ്ക്ക് നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.

തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

രണ്ട് പ്രതികള്‍ കൂടി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുണ്ട്. ദയാഹര്‍ജി തള്ളി 14 ദിവസം കഴിഞ്ഞാലെ വധശിക്ഷ നടപ്പാക്കാന്‍ കഴിയൂ.

അതേസമയം നിര്‍ഭയ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ അധ്യക്ഷതയിലുള്ള നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി ചേംബറില്‍ പരിഗണിച്ച് തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News