“ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി”

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍തന്നെ ജാമിയ സമരക്കാര്‍ക്കെതിരേ വെടിയുണ്ട പാഞ്ഞതില്‍ അത്ഭുതമില്ലെന്നും വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി രാജ്യം കാത്തിരിക്കുകയാണെന്നും തോമസ് ഐസക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്.

മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗോഡ്സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികളാണ്.

സംഘപരിവാര്‍ ഇന്ത്യയില്‍ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്തു നില്‍ക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയില്‍ അവര്‍ക്ക് സജ്ജമാണെന്നും തോമസ് ഐസക് വ്യക്തമാക്കി. പതിവുപോലെ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള അക്രമം പോലീസ് നോക്കി നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News