വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി, പിന്നീട് പറ്റിച്ചു; പ്രമുഖ ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ കേസ് നല്‍കി നടി

വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും പിന്നീട് വാക്കുമാറ്റിയെന്നും ആരോപിച്ച് തമിഴ് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ കേസ് നല്‍കി നടി സനം ഷെട്ടി.

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

2019 ജൂണില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നുവെന്നും നടി പറയുന്നു.

എന്നാല്‍ പിന്നീട് തര്‍ഷന്‍ വിസ്സമ്മതിക്കുകയാണെന്നാണ് നടി ആരോപിക്കുന്നത്. കേസ് ഫയല്‍ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News