ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം; കെജി സൈമണ്‍ പത്തനംതിട്ട എസ്പി

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്ഥലം മാറ്റം. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി ജയ്‌ദേവിനെ കോട്ടയം എസ്പിയായി നിയമിച്ചു.

കോട്ടയം എസ്പിയായിരുന്ന പി എസ് സാബുവിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍കാസര്‍ഗോഡ് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു. നിലവിലെ കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel