ആര്‍എസ്എസുകാര്‍ ആര്‍എസ്എസുകാരനെ പകല്‍ വെളിച്ചത്തില്‍ കൊന്ന കേസില്‍ വിധി നാളെ; കൊന്നത് മാരകായുധങ്ങള്‍ കൊണ്ടു വെട്ടിയും അടിച്ചും അതിക്രൂരമായി

ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ കോടതി നാളെ വിധി പറയും. 2012 ഫെബ്രുവരി 7ന് കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍ വച്ച് പട്ടാപ്പകല്‍ ഒമ്പതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ കൊണ്ടു വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ആര്‍.എസ്.എസുകാരായ വിനോദ്, ഗോപന്‍, സുബ്രഹ്മണ്യന്‍, അനിയന്‍, പ്രണവ്, അരുണ്‍, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരാണ് പ്രതികള്‍.ആര്‍.എസ്.എസ്. നേതാവായിരുന്ന ജയന്‍ സംഘടക്കുള്ളിലെ സ്വജനപക്ഷപാതവിം ക്രമക്കേടും ചോദ്യം ചെയ്ത് സംഘടന വിട്ടതിനെ തുടര്‍ന്ന് പ്രിതികളായ 9 ആര്‍.എസ്.എസുകാര്‍ ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ 23 സാക്ഷികളേയും, 6 മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗം 9-ാം പ്രതിയെ ഉള്‍പ്പെടെ 20 പേരെ സാക്ഷികളായി ഹാജരാക്കി.അഡ്വക്കേറ്റ് പ്രതാപചന്ദ്രന്‍ പിള്ളയായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.അതേസമയം കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി. എസ്. കൃഷ്ണകുമാറില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.

പ്രതികള്‍ ഹൈക്കോടതി മുന്‍പാകെ മൂന്നു ഹര്‍ജികള്‍ പലപ്പോഴായി ഫയല്‍ ചെയ്തു താത്കാലിക സ്റ്റേ വാങ്ങിയതിനാല്‍ വിചാരണ പലപ്പോഴും നിറുത്തി വയ്ക്കേണ്ടി വന്നു.എന്നാല്‍ സ്റ്റേ ഹര്‍ജികള്‍ എല്ലാം തള്ളിയതിനെ തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി 7 വര്‍ഷത്തിനു ശേഷം വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News