എസ്എഫ്‌ഐ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫീസ് വര്‍ധനവ് പിന്‍വലിക്കുക,ഓണ്‍ലൈന്‍ പരീക്ഷ നടത്തിപ്പവകാശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, പരീക്ഷ ഫലങ്ങളും NCVT സര്‍ട്ടിഫിക്കേറ്റുകളും കാലതാമസം കൂടാതെ ലഭ്യമാക്കുക, കാലനുസ്യതമായ കോഴ്‌സുകള്‍ പുതുതായി അനുവദിക്കുക,

കേന്ദ്ര ഗവ. ഐടിഐ മേഖലകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എന്നി ആവിശ്യങ്ങള്‍ ഉയര്‍ത്തി എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തില്‍ കേന്ദ്ര ഗവ. സ്ഥാപനമായ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം സ. ആദര്‍ശ് എം സജി ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ. അഞ്ജുകൃഷ്ണ യോഗം അഭിവാദ്യം ചെയ്തു സംസാരിച്ചു. യോഗത്തിന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്മല്‍ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി അനന്ദു. പി സ്വാഗതവും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ അനന്ദു. എസ് എസ്, ഗോപികൃഷ്ണന്‍, ഗോകുല്‍, ജില്ലാ കമ്മിറ്റി അംഗം വിനീത് മാര്‍ച്ചിന് നേതൃത്വം നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം പവിത്ര യോഗത്തിന് നന്ദി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News