‘എന്‍പിആര്‍ ചോദ്യങ്ങളുമായി വീട്ടില്‍ എത്തുന്നവര്‍ക്ക് മറുപടി നല്‍കരുത്’; ഹോസ് റാണിയിലെ സമരക്കാര്‍ക്ക് ആവേശമായി യെച്ചൂരി

ദില്ലി: എന്‍പിആര്‍ നടപടികളുമായി ചോദ്യം ചോദിച്ച് വീട്ടിലെത്തുന്നവര്‍ക്ക് മറുപടി നല്‍കാതെ നിസ്സഹകരിക്കണമെന്ന് സീതാറാം യെച്ചൂരി.

പൗരത്വപ്പട്ടിക തയ്യാറാക്കുന്നതിനുള്ള ചോദ്യങ്ങളുമായി ആളുകള്‍ വരുമ്പോള്‍ ഒരു രേഖയും നാം നല്‍കേണ്ടതില്ലെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹി ഹോസ് റാണിയിലെ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന നാം രാജ്യദ്രോഹികളല്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News