കൊറോണ: ദില്ലിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തില്‍ 40 മലയാളികള്‍; വിമാനം അല്‍പ്പസമയത്തിനകം ദില്ലിയിലെത്തും; കൊറോണ സ്ഥിരീകരിച്ചാല്‍ ദില്ലി എയിംസിലേക്ക് മാറ്റും

ദില്ലി: കൊറോണ വൈറസ് ബാധമൂലം നഗരത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിമാനം വുഹാനിൽ നിന്ന് പുറപ്പെട്ടു.

വുഹാനില്‍ നിന്നും ഇന്നലെ രാത്രി 11:30 മണിയോടെയാണ് വാഹനം പുറപ്പെട്ടത്. 40 മലയാളികള്‍ ഉള്‍പ്പെടെ 366 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം ഇന്ന് പുലര്‍ച്ചെ 07:30 ന് ദില്ലിയില്‍ എത്തും.

ഇന്നലെ ഉച്ചയ്ക്ക് വുഹാനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് വിമാനം രാത്രിയോടെ അവിടെയെ ത്തിച്ചേർന്നു.

423 സീറ്റുകളുള്ള വിമാനത്തിൽ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .

ആദ്യ വിമാനത്തില്‍ നാല്‍പ്പത് മലയാളികളുണ്ട്. രണ്ടു എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് അയച്ചിരിക്കുന്നത്.

നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷണത്തിനായി സൈിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ (ക്വാറന്റൈന്‍) സംവിധാനമൊരുക്കി.

ഹരിയാനയിലെ മാനസെറിലാണ് ക്വാറന്റൈന്‍ തയ്യാറാക്കിയിരിക്കുന്നത്. രോഗം സ്ഥിരീക്കുന്നവരെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. മുന്നൂറിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News