കൊറോണ: വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ദില്ലിയില്‍; വിമാനത്താവളത്തിലെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ഇവരെ ഹരിയാനയിലെ ഐസൊലേഷന്‍ ക്യാമ്പിലേക്ക് മാറ്റും

വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ദില്ലിയില്‍ എത്തി. 42 മലയാളികള്‍ ഉള്‍പ്പെടെ 324 പേര്‍ ഉള്‍പ്പെട്ട ആദ്യസംഘം രാവിലെ ഏ‍ഴുമുപ്പതോടെയാണ് ദില്ലി വിമാനത്താവളത്തില്‍ എത്തിയത്.

ഇവരെ ദില്ലി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്‍റെ ആദ്യ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഹരിയാനയില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ ക്യാന്പുകളിലേക്ക് മാറ്റും പതിനാല് ദിവസം ഇവരെ നിരീക്ഷിച്ച് ആവശ്യമായ ചികിത്സകള്‍ക്ക് ശേഷം മാത്രമെ വീടുകളിലേക്ക് അയക്കുകയുള്ളു.

200 പേരെ താമസിപ്പിക്കാന്‍ സൈനിക ബേസ് ക്യാമ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഒന്നിച്ച താമസിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നിച്ച് താമസിപ്പിക്കുകയാണെങ്കില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അണുബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട് എന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

ഇവര്‍ ഇന്നലെ തന്നെ ഈ ആശങ്ക അധികൃതരെ അറിയിച്ചതായാണ് അറിയാന്‍ ക‍ഴിയുന്നത്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ഇവരെ മൂന്ന് ടീമുകളായി തിരിക്കും ഇതില്‍ ഇപ്പോള്‍തന്നെ ലക്ഷണം കാണിക്കുന്നവരെ ദില്ലി എയിംസിലേക്ക് മാറ്റും. സൈനിക ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സേവനം ഇവര്‍ക്ക് ലഭ്യമാക്കും.

മറ്റൊന്ന് ചൈനയില്‍ അടുത്ത കാലത്ത് മത്സ്യ മാര്‍ക്കറ്റില്‍ സന്ദര്‍ശിച്ചവരും രോഗികളോ രോഗലക്ഷണമുള്ളവരോ ആയി അടുത്തിടപഴകിയവരെയും വേറെ വേറെ ടീമുകളായി തിരിക്കും എന്നാല്‍ ഇവരെ എല്ലാവരെയും ഒന്നിച്ചാണ് ഇപ്പോള്‍ സൈന്യത്തിന്റെ ബേസ് ക്യാമ്പിലേക്കാണ് മാറ്റുന്നത് എന്നതിലാണ് ആശങ്കയുള്ളത്.

324 പേരാണ് ആദ്യ സംഘത്തില്‍ ഉള്ളത് ഇവരില്‍ 42 പേര്‍ മലയാളികളാണ്. സംഘത്തില്‍ ആന്ധ്രയില്‍ നിന്നുമാണ് കൂടുതല്‍പേര്‍ ഉള്ളത് 56 പേര്‍ ആന്ധ്രയില്‍ നിന്നും 53 പേര്‍ തമി‍ഴ്നാട്ടില്‍ നിന്നും ഉള്ളവരാണ്.

സംഘത്തില്‍ 211 വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളുമാണ് ഉള്ളത്. എട്ട് കുടുംബങ്ങളും ഈ സംഘത്തിലുണ്ട് ഇവരെ പ്രത്യേകം താമസിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News