രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യപൂര്‍ണ ബജറ്റ് ഇന്ന്; നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി; സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ എന്തുണ്ട്

ന്യൂഡൽഹി: കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്‌ച രാവിലെ 11 ന്‌ അവതരിപ്പിക്കും.

ബജറ്റ് അവതരണത്തിന് മുമ്പ് 10:15 ന് കേന്ദ്രമന്ത്രിസഭാ യോഗം ചേരും. ധനമന്ത്രി നിര്‍മലാ സീതാരമന്‍ പാര്‍ലമെന്‍റിലെത്തി.

വിപണിയിലെ മാന്ദ്യം, തൊഴിൽ സൃഷ്ടിക്കാത്ത വളർച്ച, കാർഷിക പ്രതിസന്ധി, നിക്ഷേപമുരടിപ്പ്‌, ഭവനനിർമാണമേഖലയിലെ പ്രതിസന്ധി, നികുതിഘടനയിലെ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാന്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതാണ്‌ നിർണായകം.

പൊതുബജറ്റിനു ഫെബ്രുവരി ഒന്ന്‌ എന്ന തീയതി മോഡിസർക്കാർ കൊണ്ടുവന്നതിനെ തുടർന്നാണ്‌ ശനിയാഴ്‌ച അവതരിപ്പിക്കുന്നത്‌. മുമ്പ്‌ ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമായിരുന്നു ബജറ്റ്‌ അവതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here