ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് അവസാനിക്കും

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ നടത്തിവരുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അവസാനിക്കും.

ജീവനക്കാര്‍ കൂട്ടത്തോടെ പങ്കെടുത്തതോടെ കേരളത്തിലെ ബാങ്കിംഗ് മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായിട്ടാണ് ദ്വിദിന പണിമുടക്ക് നടക്കുന്നത് ..

യൂണൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്കില്‍ രാജ്യമെമ്പാടുമായി പത്ത് ലക്ഷം ജീവനക്കാരാണ് പണിമുടക്കിയത്. 48 പണിമുടക്ക് കേരളത്തില്‍ പൂര്‍ണമായിരുന്നു.പെതുമേഖല സ്വകാര്യമേഖലയില്‍ പ്രവര്‍ത്തുക്കുന്ന ജീവനക്കാരും, ഒാഫീസറമാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിംഗ് മേഖല സ്തംഭിച്ചതോടെ പണമിടപാടുകള്‍ക്ക് തടസം നേരിട്ടു. നീതിപൂര്‍വ്വകമായ ശബള വര്‍ദ്ധനവ് അടക്കമുളള 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്നത് സൂചനാ പണിമുടക്കാണെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടനാ നേതാവ് കെ എസ് കൃഷ്ണ

ശാഖകളുടെ എണ്ണത്തിലും, ബിസിനസിലും ജോലിഭാരത്തിലും ഗണ്യമായ വര്‍ദ്ധനവാണ് ഈ കാലത്ത് ഉണ്ടായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വ്വഹണം അടക്കം വലിയ ജോലി ഭാരമാണ് ബാങ്ക് ജീവനക്കാര്‍ക്ക് ഉളളത്. അതിനാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാവധി പൂര്‍ത്തിയാക്കിയ സേവനവേതന വ്യവസ്ഥ പുനര്‍നിര്‍ണയിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

കേരളത്തിലെ എല്ലാ ബാങ്കിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.പണിമുടക്കിയ ജീവനക്കാര്‍ ഇന്ന് വിവിധ ജില്ലാകളക്ടറമാര്‍ മുഖാന്തിരം ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് അടക്കുന്നുണ്ട്. പണിമുടക്കിന്‍റെ ഭാഗമായി ഇന്നും പ്രതിഷേധ റാലികള്‍ സംസ്ഥാന വ്യപകമായി നടക്കും. പണിമുടക്ക് ഇന്ന് രാത്രി അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News