ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനായ കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ പ്രതികളുടെ ജാമ്യം റദ്ദ്‌ചെയ്ത് വാറന്റ് പുറപ്പെടുവിച്ചു. ശിക്ഷ പിന്നീട് പറയും.

2012 ഫെബ്രുവരി 7നാണ് ആര്‍എസ് എസ് പ്രവര്‍ത്തകനായിരുന്ന ജയനെ കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍ വച്ച് പട്ടാപ്പകല്‍ ഒമ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരകായുധങ്ങള്‍ കൊണ്ടു വെട്ടിയും അടിച്ചും ക്രൂരമായി കൊലപ്പെടുത്തിയത്.

ആര്‍എസ്എസുകാരായ വിനോദ്, ഗോപന്‍, സുബ്രഹ്മണ്യന്‍, അനിയന്‍, പ്രണവ്, അരുണ്‍, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരാണ് പ്രതികള്‍. ആര്‍എസ്എസ് നേതാവായിരുന്ന ജയന്‍ സംഘടക്കുള്ളിലെ സ്വജനപക്ഷപാതവും ക്രമക്കേടും ചോദ്യം ചെയ്ത് സംഘടന വിട്ടതിനെ തുടര്‍ന്ന് പ്രിതികളായ 9 ആര്‍.എസ്.എസുകാര്‍ ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ 23 സാക്ഷികളേയും,6 മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്രതികള്‍ പലപ്പോഴായി കേസില്‍ താത്കാലിക സ്റ്റേ വാങ്ങിയതിനാല്‍ വിചാരണ പലപ്പോഴും നിറുത്തി വയ്ക്കേണ്ടി വന്നിരുന്നു.

എന്നാല്‍ സ്റ്റേ ഹര്‍ജികള്‍ എല്ലാം തള്ളിയതിനെ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി 7 വര്‍ഷത്തിനു ശേഷം വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News