കേന്ദ്ര ബജറ്റ്: സ്വകാര്യവല്‍ക്കരണത്തിന്‍റെ ‘നിര്‍മല’ മാതൃക

ആദ്യ മോദിസര്‍ക്കാറിന് പിന്നാലെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുമ്പത്തേതിലും ശക്തമായി പൊതുമുതലുകള്‍ വിറ്റുതുലയ്ക്കുന്നതാണ്.

ഐഡിബിഐ ബാങ്കിന്‍റെ പൊതുമേഖലാ ഷെയറുകള്‍ പൂര്‍ണമായും വില്‍ക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ നിര്‍മലാ സീതാരാമന്‍.

രാജ്യത്തിന്‍റെ നവരത്ന കമ്പനികള്‍ മുതല്‍ എയര്‍ ഇന്ത്യയും റെയില്‍വെയും വരെ സ്വകാര്യവല്‍ക്കരണത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു.

റെയില്‍ വേയില്‍ ബജറ്റ് അവതരണത്തിന് മുന്നേ തന്നെ സ്വകാര്യവല്‍ക്കരണത്തിന് രണ്ടാം മോദി സര്‍ക്കാര്‍ തുടങ്ങിവച്ചിരുന്നു.

ഈ നിലപാട് തന്നെയാണ് തുടര്‍ന്നും സ്വീകരിക്കാന്‍ പോകുന്നതെന്നതിന്‍റെ തെളിവാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍.

റെയില്‍ വേ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് അവസരമൊരുക്കി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 150 പാസഞ്ചര്‍ ട്രെയ്നുകള്‍ തുടങ്ങാനുള്ള ബജറ്റിലെ പ്രഖ്യാപനം.

ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ഡാറ്റാ മേഖലയിലും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും എന്നതാണ്. രാജ്യത്താകമാനം സ്വകാര്യ പങ്കാളിത്തത്തോടെ ഡാറ്റാ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക അവസ്ഥയെപോലും അവഗണിച്ച് വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍ഐസിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍പനയ്ക്ക് വച്ചു. പൊതുമേഖലയിലെ മറ്റൊരു സംരംഭംകൂടി വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് കേന്ദ്രബജറ്റിലൂടെ ധനമന്ത്രി

ഡാറ്റാ ഈസ് ദി ന്യൂ ഓയില്‍ എന്ന റിലയന്‍സ് ഉടമ മുകേഷ് അംബാനി സമീപകാലത്ത് ഗുജറാത്ത് സമ്മിറ്റില്‍ എടുത്തുപറഞ്ഞ ആപ്തവാക്യം ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്.

ആരോഗ്യ മേഖലയിലും കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രഖ്യാപനങ്ങളാണ് നിര്‍മലാ സീതാരാമന്‍ പുതിയ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണക്കാരന്‍റെ വാങ്ങല്‍ ശേഷി കുറഞ്ഞ് പൊതുവിപണി നിര്‍ജീവമാകുമ്പോ‍ഴും വന്‍കിട മുതലാളിമാര്‍ക്ക് ആനുകൂല്യങ്ങല്‍ വാരിക്കോരി നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരന്‍റെ സ്വകാര്യതയും സുരക്ഷയും പോലും അവഗണിച്ച് അവശ്യ മേഖലകള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News