ഗാന്ധി പറഞ്ഞതും പറയാത്തതും; വളച്ചൊടിച്ച് കേന്ദ്രം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗാന്ധിജിയുടെ വാക്കുകള്‍ വളച്ചൊടിച്ച് തിരുകിക്കയറ്റിയ കേന്ദ്രനടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപനമെന്ന പേരില്‍ രാഷ്ട്രപതിയെക്കൊണ്ട് വായിപ്പിച്ചത് സംഘപരിവാര്‍ അജന്‍ഡയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതി ന്യായീകരിക്കാനാണ് ഗാന്ധിജിയുടെ വാക്കുകള്‍ വളച്ചൊടിച്ചത്. പാകിസ്ഥാനില്‍ കഴിയാന്‍ ആഗ്രഹിക്കാത്ത ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയില്‍ വരാന്‍ കഴിയണമെന്നും അവര്‍ക്ക് ഇവിടെ സാധാരണ ജീവിതം ഉറപ്പാക്കണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രപതിയെക്കൊണ്ട് പറയിപ്പിച്ചത്.

ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ‘ഷെയിം’ വിളിച്ചു. എളമരം കരീം, കെ കെ രാഗേഷ്, കെ സോമപ്രസാദ്, ബിനോയ് വിശ്വം തുടങ്ങിയവര്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News