അന്നം മുട്ടും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേയിലുള്ളത്.

പ്രധാന സാമ്പത്തിക സൂചികകളെല്ലാം പ്രതികൂലമായിട്ടും അടുത്ത സാമ്പത്തിക വര്‍ഷം ആറര ശതമാനംവരെ വളര്‍ച്ച കൈവരിക്കാനാകുമെന്ന അമിത വിശ്വാസവും കേന്ദ്രം പ്രകടിപ്പിച്ചു. ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിലൊതുങ്ങുമെന്നാണ് വിലയിരുത്തല്‍.

വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സ്വകാര്യവല്‍ക്കരണം അടക്കമുള്ള സാമ്പത്തികപരിഷ്‌കാരങ്ങള്‍ തീവ്രമാകുകയാണ് പോംവഴിയെന്നും നിര്‍ദേശിക്കുന്നു. വ്യവസായവളര്‍ച്ചയില്‍ 4.4 ശതമാനത്തിന്റെ ഇടിവ് നടപ്പുവര്‍ഷമുണ്ടാകും. ഉല്‍പ്പന്നനിര്‍മാണ മേഖലയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് സംഭവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News