റിസര്‍വ് ബാങ്കിനെ പിഴിഞ്ഞെടുത്ത് കേന്ദ്രം

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ വീണ്ടും കൈയിട്ടുവാരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇടക്കാല ലാഭവിഹിതമായി 40,000 കോടി രൂപ അനുവദിക്കണമെന്നാണ് റിസര്‍വ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച താഴോട്ടായ സാഹചര്യത്തില്‍ ,’അസാധാരണമായ’ ഒരു വര്‍ഷം എന്ന സ്ഥിതി പരിഗണിച്ച്, പണം അനുവദിക്കണമെന്നാണ് ആവശ്യം. സാധാരണഗതിയില്‍ ആര്‍ബിഐ ഇടക്കാല ലാഭവിഹിതം അനുവദിക്കുന്ന പതിവില്ല. എന്നാല്‍, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇടക്കാല ഡിവിഡന്റ് നല്‍കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയും റിസര്‍വ് ബാങ്ക് അത് അനുവദിക്കുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 1 .76 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന് കൈമാറിയത്. ഇതില്‍ 1.48 ലക്ഷം കോടിയും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ മുന്‍കൂറായി നല്‍കിയതാണ്. ഇതിനു പുറമെയാണ് 40,000 കോടി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News