തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ; കരകയറാനാകാതെ രാജ്യം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിനിടെയാണ് പുതിയ കേന്ദ്രബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വളര്‍ച്ച നേടാനായില്ലെന്നു മാത്രമല്ല, ഏറെ പിന്നോട്ടുപോകുമെന്ന ആശങ്ക സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും അംഗീകരിച്ചു. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.
iframe width=”100%” height=”auto” src=”https://www.youtube.com/embed/Qb_r3MxzXRI” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>

നിര്‍മാണ, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന വ്യവസായം എന്നീ മേഖലകളെല്ലാം ടൈംബോംബുപോലെ അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. ധനകമ്മി 3.3 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ധനകമ്മി 3.7 ശതമാനമായി ഉയരും.കര്‍ഷകര്‍ക്ക് 2000 രൂപ വീതം മൂന്ന് ഗഡുവായി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപനം.

2018 ഡിസംബര്‍ ഒന്നിന് ആരംഭിച്ച പദ്ധതിയില്‍ള്‍ 75 ശതമാനം കര്‍ഷകര്‍ക്കും സഹായം ലഭിച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്തത് ഒമ്പത് കോടി കര്‍ഷകര്‍. സഹായംലഭിച്ചത് 3.85 കോടി പേര്‍ക്ക് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here