ഐഎസ്എല്‍: ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടും. രാത്രി ഏഴരയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പതിനാല് കളിയില്‍ 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാന മത്സരത്തോടെ അവസാനിച്ചിരുന്നു.

ചെന്നൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റിരുന്നു. സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയിലേ ജയിക്കാനായിട്ടുള്ളൂ. ആറ് കളിയില്‍ തോറ്റപ്പോള്‍ അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു. പതിമൂന്ന് കളിയില്‍ 18 പോയിന്റുള്ള ചെന്നൈയിന്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാണ് ഇറങ്ങുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നിര്‍ണായക ജയവുമായി മുംബൈ സിറ്റി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News