പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രം; ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്ന് യെച്ചൂരി; മണിക്കൂറുകള്‍ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു കാര്‍ട്ടൂണ്‍ പങ്കുവച്ചുകൊണ്ടാണ് യെച്ചൂരിയുടെ പ്രതികരണം.

പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റെന്ന് യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ല. ജനങ്ങള്‍ തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സാമ്പത്തിക മാന്ദ്യം, കൂലിയില്ലായ്മ എന്നിവയ്ക്ക് നടുക്കാണെന്നും യെച്ചൂരി പറഞ്ഞു.

ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മണിക്കൂറുകള്‍ നിന്ന് പ്രസംഗിച്ചിട്ടുണ്ടാവാം, പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here