ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും

ദില്ലി: കേന്ദ്ര ബജറ്റില്‍ വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങള്‍.

വില കൂടുന്നവ: പാല്‍, പെട്രോള്‍, ഡീസല്‍, സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫര്‍ണീച്ചറുകള്‍, ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാള്‍ ഫാന്‍, ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍.

വില കുറയുന്നവ: പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍, ന്യൂസ് പ്രിന്റ്.

പുതിയ ബജറ്റില്‍ കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചു. ഉല്‍പാദനമേഖലയിലെ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം അടച്ചാല്‍ മതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here