വുഹാന്‍:മരണം കാത്ത് ആയിരങ്ങള്‍; പ്രേതനഗരമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍

കൊറോണ വൈറസ്ബാധയുടെ പിടിയില്‍ പെട്ടിരിക്കുന്ന ചൈനയിലെ വുഹാനെ ഇന്ന് പ്രേതനഗരമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പോലും നല്‍കുന്ന വിശേഷണം.

ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിതരുടെ മരണം 200 കടക്കുമ്പോള്‍ അതില്‍ ഭൂരിപക്ഷവും വുഹാന്‍ നഗരം സ്ഥിതി ചെയ്യുന്ന ഹുബെയ് പ്രവിശ്യയിലാണ്. ജനത്തിന്റെ പരിഭ്രാന്തി മാറ്റുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടതോടെ ദുരന്ത ഭൂമിയായി മാറുകയാണ് ഈ മനോഹരനഗരം.രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒറ്റപ്പെടുത്തിയും വീടിനുള്ളില്‍ അടച്ചിട്ടും രോഗം തടയാനുള്ള ശ്രമം ദുരിതത്തില്‍നിന്നു ദുരിതങ്ങളിലേക്കാണു വുഹാനെ നയിക്കുന്നത്.

ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണവും ഏറി. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തോളം കൊറോണ കേസുകളാണ്. ഉറ്റവരെയും ഉടയവരെയും ചേര്‍ത്തുനിര്‍ത്താനോ നോട്ടം കൊണ്ടു പോലും ആശ്വസിപ്പിക്കാനോ ധൈര്യമില്ലാതെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഓടിയോളിക്കുകയാണ് വുഹാനിലെ ജനത.

റൂറല്‍ ഹുബെയ് പ്രവിശ്യയില്‍ സെറിബ്രല്‍ പാള്‍സി ബാധിതനായ പതിനേഴുകാരന്‍ വീടിനുള്ളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചുവീണത് വ്യാഴാഴ്ചയാണ്.49 കാരനായ പിതാവും 11 വയസ്സുള്ള സഹോദരനും കൊറോണ ബാധിച്ച് ആശുപത്രിയിലായതോടെ ആറു ദിവസത്തോളം ആരും പരിചരിക്കാനില്ലാതെ അടച്ചിട്ട വീട്ടില്‍ പട്ടിണി കിടന്നു മരിച്ച യാന്‍ ചെങ് എന്ന ചെറുപ്പക്കാരന്‍ അവിടുത്തെ നിലവിലെ ദയനീയമായ അവസ്ഥ തൂറന്നുകാട്ടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News