“അസഹിഷ്ണുതയില്‍ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട”

കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാന്‍ കഴിയാത്തവധം അസഹിഷ്ണുതയില്‍ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട. നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരില്‍ സ്‌കൂളിനെയും ഹെഡ്മാസ്റ്ററെയും അഭിനേതാക്കളായ കുട്ടികളുടെ രക്ഷിതാക്കളെയുമൊക്കെ പെടുത്തിയിരിക്കുന്നത് രാജ്യദ്രോഹക്കേസില്‍.

 

ഹെഡ്മാസ്റ്ററെയും ഒരു അമ്മയെയും ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു. മോദിയെ വിമര്‍ശിച്ചാല്‍ ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവന്‍ ഭരണകൂട ഭീകരതയുടെ കുരിശില്‍ കിടക്കേണ്ടി വരുമെന്നാണ് ഭീഷണി.കൊച്ചുകുട്ടികളെ കുറ്റവാളികളെപ്പോലെ പോലീസുദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. മനുഷ്യത്വമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?ഇതെന്തൊരു ഭരണമാണെന്ന് പരസ്പരം ചോദിക്കുകയാണ് ഓരോ ഇന്ത്യാക്കാരനും.

രാജ്യത്തിന്റെ ഭരണാധികാരികള്‍ ഇതിനും മുമ്പും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. കര്‍ക്കശമായ രാഷ്ട്രീയപരിഹാസവും ആക്ഷേപഹാസ്യവും നേരിടേണ്ടി വരാത്ത ഏതു ഭരണാധികാരിയുണ്ട്? നാടകത്തിലും സിനിമയിലും കഥയിലും കവിതയിലും കാര്‍ട്ടൂണിലുമൊക്കെ രാഷ്ട്രീയവിമര്‍ശനങ്ങളും ഭരണകൂട വിമര്‍ശനങ്ങളുമൊക്കെ കടന്നുവരിക സ്വാഭാവികമാണ്.

ആധുനിക ജനാധിപത്യ സമൂഹത്തില്‍ പ്രത്യേകിച്ചും.എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനായി നരേന്ദ്രമോദിയെ പ്രതിഷ്ഠിക്കാമെന്നാണ് അനുയായി വൃന്ദത്തിന്റെ വ്യാമോഹം. മോദിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദൈവനിന്ദയ്ക്കു സമാനമാണ് എന്നാണ് അവരുടെ ഭാവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here