സിറ്റിസണ്‍സ് മാര്‍ച്ച്; കാറില്‍ കെട്ടിയ എസ്ഡിപിഐ കൊടി അഴിച്ചുമാറ്റിച്ച് ആസാദ്; വൈറലായി വീഡിയോ

പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു.

ആദ്യമായി കേരളത്തിലെത്തുന്ന ചന്ദ്രശേഖര്‍ ആസാദിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. എന്നാല്‍ പിന്നീട് നടന്നതാണ് രസകരമായ സംഭവം.

ആസാദ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി കയറിയ കാറിന്റെ മുന്നില്‍ എസ്ഡിപിഐയുടെ കൊടി കെട്ടിയിരുന്നു. എന്നാല്‍ അത് ഇഷ്ടമാകാത്ത ആസാദ് ആ കൊടി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് മറ്റൊരു വഴിയും ഇല്ലാതെ ആയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊടി അഴിച്ചുമാറ്റുകയായിരുന്നു. കൊടി അഴിച്ചുമാറ്റാന്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും മറ്റൊരു നിര്‍വാഹവുമാല്ലാതെ വന്നതോടെ കൊടി അഴിച്ചുമാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News