ദില്ലിയില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്; അക്രമി പൊലീസ് കസ്റ്റഡിയില്‍

ദില്ലി: പൗരത്വഭേദഗതി നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തിയവര്‍ക്ക് നേരെ ദില്ലിയില്‍ വീണ്ടും വെടിവെയ്പ്പ്. ഷഹീന്‍ബാഗില്‍ വെടിവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി സ്വദേശിയായ കപില്‍ ഗുജ്ജാര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സമരക്കാര്‍ ഇരിക്കുന്ന വേദിക്ക് സമീപത്തുള്ള ജസോല ട്രാഫിക് ലൈറ്റിലാണ് വെടിവപ്പ് നടന്നത്.

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അക്രമിയെ തടയാതെ പൊലീസ് നോക്കിനിന്നു എന്ന കടുത്ത വിമര്‍ശനം ഈ സംഭവത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.

ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ പതിനേഴുകാരനാണ് 30ന് ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News