പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയായി കേന്ദ്ര ബജറ്റ്; ആദായനികുതി ഇല്ലാത്ത രാജ്യങ്ങളിലുളളവര്‍ ഇന്ത്യയില്‍ നികുതി നല്‍കണം; ഏറ്റവുമധികം ബാധിക്കുക മലായാളി പ്രവാസികളെ

പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയായി കേന്ദ്ര ബജറ്റ്. വിദേശത്ത് 240 ദിവസത്തില്‍ അധികം താമസിച്ചാലേ പ്രവാസിയായി കണക്കാക്കൂവെന്ന് ബജറ്റ്. അല്ലാത്തവര്‍ ഇന്ത്യയില്‍ നികുതി നല്‍കണം. നേരത്തെ ഇത് 182 ദിവസം ആയിരുന്നു.

ഇത് സംബന്ധിച്ച ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്തി. വിദേശ രാജ്യത്തെ നികുതിഘടനയില്‍ പെടാത്തവര്‍ ഇന്ത്യയില്‍ നികുതി നല്‍കണമെന്നും ബജറ്റ്.

ആദായനികുതി ഇല്ലാത്ത രാജ്യങ്ങളിലുളളവര്‍ ഇന്ത്യയില്‍ നികുതി നല്‍കണം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആദായനികുതി ഇല്ല. അവിടെ ജോലി ചെയ്യുന്നവര്‍ ഇന്ത്യയില്‍ ടാക്‌സ് അടക്കാന്‍ നിര്‍ബന്ധിതമാകും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളി പ്രവാസികളെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News