കേരളത്തെ അവഗണിച്ച കേന്ദ്രബജറ്റ്‌ സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എ.വിജയരാഘവന്‍

കേരളത്തെ പാടെ അവഗണിച്ച കേന്ദ്രബജറ്റ്‌ സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍.

കാര്‍ഷിക, സേവന മേഖലകളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്‌. കേരളത്തിന്റെ പുരോഗതിക്ക്‌ സഹായകമായ ഒരു നിര്‍ദേശവും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിനുള്ള നികുതി വിഹിതം വന്‍തോതില്‍ കുറച്ചത്‌ രാഷ്ട്രീയ പകപോക്കലാണ്‌. ദുര്‍ബല ജനവിഭാഗങ്ങളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അവജ്ഞയും സമ്പന്നരോടുള്ള വിധേയത്വവുമാണ്‌ ബജറ്റിന്റെ മുഖമുദ്രയെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്താന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News