‘എട്ടുമണിയായാല്‍ അടിച്ച് കോണ്‍തെറ്റി നടക്കുന്നയാളാണ് അവര്‍’; അരുന്ധതി റോയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി അഡ്വ. ജയശങ്കര്‍; വീഡിയോ

കൊച്ചി: അരുന്ധതി റോയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി അഡ്വ. ജയശങ്കര്‍. എറണാകുളം ഗവ. ലോ കോളേജില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് അഡ്വ. ജയശങ്കര്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്.

പരിപാടിയില്‍ പ്രഭാഷകനായി എത്തിയ അഡ്വ. ജയശങ്കര്‍ തന്റെ പ്രഭാഷണത്തില്‍ ഉടനീളം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രശസ്ത എഴുത്തുകാരിയും മാന്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ നവജീവന്‍ പ്രസിദ്ധീകരണത്തിലെ , ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമര്‍ശത്തെ അധികരിച്ച് സദസ്സില്‍ നിന്ന് ചോദ്യം ഉന്നയിക്കുകയുണ്ടായി. ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങള്‍ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു.

പ്രസ്താവന കേരള ലിറ്ററേചര്‍ ഫെസ്റ്റില്‍ അരുന്ധതി റോയ് തന്റെ സെഷനില്‍ പറഞ്ഞതാണെന്ന് പറഞ്ഞപ്പോള്‍ അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും. അവര്‍ എട്ടുമണി കഴിഞ്ഞാല്‍ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണ് എന്നാണ് ജയശങ്കര്‍ മറുപടി പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇത് തികഞ്ഞ സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന് പരാതിയില്‍ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കലാലയത്തില്‍ മാതൃകയാകേണ്ടവരില്‍ നിന്നും ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News