ബജറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടന ബി എം എസ്. എല്‍ ഐ സി, ഐ ഡി ബി ഐ ഓഹരി വില്‍ക്കാനുള്ള തീരുമാനം വിനാശകരമെന്ന് ബി എം എസ് വ്യക്തമാക്കി.

മധ്യ വര്‍ഗത്തിന്റെ സാമൂഹ്യ സുരക്ഷ നല്‍കുന്നതാണ് എല്‍ ഐ സി. അതിനാല്‍ തന്നെ ഈ തീരുമാനം തൊഴിലാളികള്‍ക്ക് ഹാനികരമാണ്.

തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ച അപഹാസ്യമായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഈ തീരുമാനം.

സംഘടനകള്‍ മുന്നോട്ട് വെച്ച ഒന്ന് പോലും പരിഗണിച്ചില്ല. തന്നെയുമല്ല തൊഴിലാളികള്‍ക്ക് ബജറ്റ് കൊണ്ട് നഷ്ടം മാത്രമാണെന്നും ബി എം എസ് ചൂണ്ടിക്കാട്ടി.  ജോധ്പൂരില്‍ നടക്കുന്ന ബി എം എസ് ദേശിയ എക്‌സിക്യൂട്ടീവ് പ്രമേയംപാസ്സാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel