അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പൂയപ്പള്ളി: മരുതമൺപള്ളി ജംഗ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി.

പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സദാശിവൻ മകൻ 54 വയസുള്ള സേതുരാജനെ പൂയപ്പള്ളി പോലീസ് സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയുടെ അയൽവാസിയായ മരുതമൺപള്ളി അമ്പാടിയിൽ ജനാർദ്ദനൻ മകൻ 38 വയസുള്ള ജലജനാണ് ആക്രമണത്തിന് ഇരയായത്. ജലജനും പ്രതി സേതുരാജനും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു.

ഇതിലുള്ള വിരോധം നിമിത്തം പ്രതി ഇന്നേ ദിവസം മരുതമൺപള്ളി ജംഗ്ഷനിലെ ചായക്കടയിൽ ഇരുന്ന ജലജനെ കയ്യിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയും ഇത് തടയാനായി ശ്രമിച്ച ജലജൻ പ്രതിയുമായി പിടിയിലായി തറയിൽ വീഴുകയും, വീണുകിടന്ന ഇയാളെ പ്രതി കൊടുവാൾ ഉപയോഗിച്ച് ദേഹമാസകലം തുരുതുരാ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തുടർന്നും കൊടുവാളുമായി സംഭവ സ്ഥലത്ത് തന്നെ നിലയുറപ്പിച്ച ഇയാളെ പൂയപ്പള്ളി പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News